• October 23, 2021

ഞാന്‍ ഐശ്വര്യറായ്ക്ക് ലണ്ടനിൽ വച്ച് പിറന്ന മകന്‍

 ഞാന്‍ ഐശ്വര്യറായ്ക്ക് ലണ്ടനിൽ വച്ച് പിറന്ന മകന്‍

ഐശ്വര്യ റായിടെ പുതിയ മകന്റെ കാര്യമാണ് ബോളിവുഡില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച . നടി ഐശ്വര്യറായാണ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി 32 കാരനായ സംഗീത് കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്.ലണ്ടനില്‍ ഐ.വി.എഫിലൂടെയാണ് താന്‍ ജനിച്ചതെന്നും സംഗീത് അവകാശപ്പെടുന്നു.

2018-ലാണ് ഇയാള്‍ ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവുമായി ആദ്യമായി രംഗത്തെത്തിയിരുന്നത്. അന്ന് സോഷ്യല്‍ മീഡിയയിലെ താരമായി അദ്ദേഹം മാറി. തന്റെ ചെറുപ്പത്തിലെ ചിത്രം മാത്രമെ കൈയിലുണ്ടായിരുന്നുള്ളൂ .മറ്റ് തെളിവുകളൊന്നും അയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ല.

നാളുകള്‍ക്ക് മുമ്പ് ലണ്ടനില്‍വെച്ച് ഐവിഎഫ് വഴിയാണ് താന്‍ ഐശ്വര്യയ്ക്ക് മകനായി ജനയിച്ചതെന്ന പുതിയ കഥയുമായാണ് ഇപ്പോള്‍ സംഗീത് കുമാര്‍ എത്തിയിരിക്കുന്നത്. ഐശ്വര്യ റായിക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് താന്‍ ജനിച്ചതെന്നും തനിക്ക് രണ്ട് വയസ്സാകുവരെ ഐശ്വര്യയുടെ മാതാപിതാക്കളാണ് തന്നെ വളര്‍ത്തിയതെന്നും സംഗീത് പറഞ്ഞിരിക്കുകയാണ്. ഐശ്വര്യ റായിയുടെ പ്രായം 46 വയസ്സാണ്. സംഗീതിന് ഇപ്പോള്‍ 32 വയസ്സ് പ്രായമുണ്ട്. ആന്ധ്രയിലെ വിശാഖപട്ടണത്താണ് യുവാവിന്റെ സ്വദേശം.

പക്ഷേ അതിന് ശേഷം അവര്‍ വളര്‍ത്തച്ഛനായി ഒരാളെ കണ്ടെത്തി. വടിവേലു റെഡ്ഡി എന്ന് പേരുള്ള അയാള്‍ തന്നെ വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നുവെന്ന് സംഗീത് പറഞ്ഞിരിക്കുകയാണ്. താന്‍ ഐശ്വര്യയുടെ മകനാണെന്ന രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിച്ചിരിക്കുകയാണ്.

തന്റെ അമ്മയായ ഐശ്വര്യയ്‌ക്കൊപ്പം മുംബൈയില്‍ താമസിക്കാനാണ് തനിക്ക് താല്‍പര്യമെന്നും സംഗീത് മാധ്യമങ്ങളോട് പറഞ്ഞിരിക്കുകയാണ്. 2007 ഏപ്രിലില്‍ ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചു. 2011 ല്‍ ആരാധ്യയ്ക്ക് ജന്മം നല്‍കുകയും ചെയ്തു.

Related post