• October 21, 2021

കൊവിഡ് ; ഇന്ത്യയിൽ മരണം മൂന്ന്

 കൊവിഡ് ; ഇന്ത്യയിൽ മരണം മൂന്ന്

കൊറോണ വെെറസ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മഹാരാഷ്ട്രയിലാണ് മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തത്.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനവും മഹാരാഷ്ട്രയായിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 125 ആയി ഉയർന്നു.  രോഗം സ്ഥിരീകരിച്ച 125 പേരിൽ 22 പേർ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 39 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 24 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് രണ്ടാം സ്ഥാനത്ത്. ഇതിൽ രണ്ടു പേർ വിദേശികളാണ്. തിങ്കളാഴ്ച പുതുതായി മൂന്ന് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

അതേസമയം കൊറോണ വൈറസ് ബാധിച്ചു ലോകത്താകെ മരണം 7,007 ആയി. ചൈനയിലെ മരണ സംഖ്യ 3,213 ആയി. ഇറ്റലിയില്‍ 2,158 പേര്‍ മരിച്ചു. 1,75,536 പേര്‍ക്കു ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ മാത്രം 28,000 പേരാണ് ചികില്‍സയിലുള്ളത്. പത്തു പേരില്‍ കൂടൂതല്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചു.

Related post