• October 21, 2021

കൂവൈത്തില്‍ പതിമൂന്ന് കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

 കൂവൈത്തില്‍ പതിമൂന്ന് കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

കൂവൈത്തില്‍ പതിമൂന്ന് കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്് വൈറസ് ബാധിച്ചവരുടെ എണ്ണം 208 ആയി. പത്തു കുവൈത്തികള്‍, ഒരു ഇന്ത്യക്കാരന്‍, ഒരു ഈജിപത് പൗരന്‍ ഒരു സോമാലിയക്കാരന്‍ എന്നിവര്‍ക്കാണ് വ്യാഴാഴ്ച കോവിഡ് രോഗം സ്ഥിരീകരിച്ചത് .

ഇന്നു ആറു പേര്‍ രോഗമുക്തരായിട്ടുമുണ്ട് . നിലവില്‍ 159 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഏഴു പേര്‍ തീവ്ര പ്രചാരണ വിഭാഗത്തിലാണ് . ഇത് വരെ 853 പേര്‍ നിരീക്ഷണ പിന്നിട്ടതായും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .

Related post