• June 18, 2021

എറണാകുളം – തിരുവനന്തപുരം പ്രതിദിന തീവണ്ടികള്‍ നാളെ മുതല്‍

 എറണാകുളം – തിരുവനന്തപുരം പ്രതിദിന തീവണ്ടികള്‍ നാളെ മുതല്‍

ജൂണ്‍ ഒന്നുമുതല്‍ എറണാകുളം – തിരുവനന്തപുരം പാതയില്‍ റെയില്‍വേ പ്രതിദിന തീവണ്ടികള്‍ ഓടിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാവിലെ 7.45-ന് പുറപ്പെടുന്ന സ്പെഷ്യല്‍ ട്രെയിന്‍ (06302) 12.30ന് എറണാകുളത്ത് എത്തും. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 1-ന് പുറപ്പെടുന്ന തീവണ്ടി (06301) വൈകീട്ട് 5.30-ന് തലസ്ഥാനത്ത് എത്തും. വേണാട് എക്‌സ്പ്രസാണ് പ്രത്യേക തീവണ്ടിയായി ഓടിക്കുന്നത്. തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാര്‍ക്ക് എറണാകുളത്തുനിന്നുള്ള മംഗള എക്‌സ്പ്രസ് കിട്ടുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്. ജൂണ്‍ ഒന്നുമുതല്‍ ഒമ്പതുവരെ ഈ സമയക്രമം തുടരും.

Related post