• August 3, 2021

ഇത്തവണയെങ്കിലും വാഗ്ദാനം നിറവേറ്റുമോ ??

 ഇത്തവണയെങ്കിലും വാഗ്ദാനം നിറവേറ്റുമോ ??

വ്യക്തമായ ഭൂരിപക്ഷത്തോടെ ബോറിസ് ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നിരിക്കുന്നു. ബ്രിട്ടനെ സംബന്ധിച്ചെടുത്തോളം തിരഞ്ഞെടുപ്പ് ഫലം അതിപ്രധാന്യപ്പെട്ടതാണ്. മൂന്നു വര്‍ഷമായി മൂന്നു പ്രധാനമന്ത്രിമാര്‍ മാറി മാറി വന്നിട്ടും ബ്രെക്‌സിറ്റ് എന്ന നടപടി മാത്രം മുന്നോട്ടു കൊണ്ടു പോകാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വീണ്ടും അധികാരത്തില്‍ വന്നാല്‍ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു കൊണ്ടു വരാമെന്നായിരുന്നു ബോറിസ് ജോണ്‍സണിൻ്റെ വാഗ്ദാനം. ആ വാഗ്ദാനത്തിൻ്റെ ആത്മവിശ്വാസത്തിലായിരിക്കണം നാലരക്കോടി ജനങ്ങളും ഒരേ സ്വരത്തില്‍ കണ്‍സര്‍വേറ്റീവിനെ വിജയിപ്പിച്ചത്.ബ്രിട്ടൻ്റെ ചരിത്രമെടുത്താല്‍ അറിയാം ,സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് നേതാക്കള്‍ ബ്രിട്ടനെ തള്ളിവിട്ടത്. എരിതീയില്‍ എണ്ണപോലെയാണ് ഒട്ടും വീണ്ടുവിചാരമില്ലാതെ യൂറോപ്യന്‍ യൂനിയണ്‍ വിടാമെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ നിര്‍ദേശം വെച്ചത്. അതു മൂലം ബ്രിട്ടണിലുണ്ടാക്കിയ രാഷ്ട്രീയ പ്രതിസന്ധി ചെറുതൊന്നുമല്ല.
ബ്രിട്ടിഷ് പാര്‍ലമെന്റ് ജനസഭയ്ക്ക് 5 വര്‍ഷം സുസ്ഥിരകാലാവധി നിശ്ചയിച്ചുള്ള ഭരണഘടനാഭേദഗതി പാസാക്കിയത് 2011ലാണ്. ഇതുപ്രകാരം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മേയ് മാസത്തിലെ ആദ്യ വ്യാഴാഴ്ചയായിരിക്കണം വോട്ടെടുപ്പ്. ഈ നിയമമനുസരിച്ചുള്ള ആദ്യ വോട്ടെടുപ്പ് 2015 മേയ് 7നു നടന്നു.അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് 5 വര്‍ഷം തികച്ചില്ലെന്നു മാത്രമല്ല, 2 ഇടക്കാല തിരഞ്ഞെടുപ്പു വരികയും ചെയ്തു. സഭയിലെ 66% എംപിമാരും അനുകൂലമായി വോട്ട് ചെയ്താല്‍ ഇടക്കാല തിരഞ്ഞെടുപ്പ് ആകാമെന്ന നിയമപ്രകാരമാണ് രണ്ടു തിരഞ്ഞെടുപ്പും നടന്നത്.
ബ്രിട്ടന്റെ ഭാവി ഇനി ബോറിസ് ജോണ്‍സണ്‍റെ കൈകളിലാണ്. തളര്‍വാതം പിടിച്ച ബ്രക്സ്റ്റിനെ എഴുന്നേല്‍പ്പിക്കുമോ ,അതോ പഴയപടി തന്നെ തുടരുമോ എന്ന് കാത്തിരുന്ന കാണണം.2015ല്‍ വീണ്ടും അധികാരത്തിലെത്താന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി) പുറത്തിറക്കിയ തുറുപ്പുചീട്ട് ആയിരുന്നു ബ്രെക്സിറ്റ് ഹിതപരിശോധന. ഭരണം ലഭിച്ചാല്‍ ബ്രെക്സിറ്റ് ഹിതപരിശോധന എന്ന വാഗ്ദാനം നല്‍കി.ഹിതപരിശോധനയില്‍ 51.89 ശതമാനം പേര്‍ ബ്രക്‌സിറ്റിന്ഒപ്പംനിന്നു. 48.11 ശതമാനം എതിര്‍ത്തു. എന്നാല്‍ ഇത്തവണ വീണ്ടും ബോള്‍ ബോറിസ് ജോണ്‍സണിന്റെ കോര്‍ട്ടിലെത്തി ഇനി അറിയേണ്ടത് സര്‍ക്കാറിന്റെ നീക്കങ്ങളാണ്.ബ്രെക്സിറ്റ് നടപ്പിലാക്കിയാല്‍ അത് ബ്രിട്ടന്റെ സമസ്ഥ മേഖലയിലും ഉണ്ടാക്കാന്‍ പോകുന്നത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും. രണ്ട് മുഖങ്ങളാണ് ബ്രിട്ടനുള്ളത് .ഒന്ന് മുതലാളി വര്‍ഗത്തിനും വിപണിക്കും വേണ്ടി പക്ഷം പിടിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ,മറ്റൊന്ന് സോഷ്യലിസത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ലേബര്‍ പാര്‍ട്ടി. ഇവര്‍ രണ്ടു പേരും തമ്മിലുള്ള വൈരുദ്ധ്യത നിലനില്‍ക്കുന്നടുത്തോളം ബ്രക്‌സിറ്റ് എന്ന കടമ്പ അത്ര എളുപ്പമാവില്ല. ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു വന്നാല്‍ ബ്രിട്ടന്റെ ഭാവി എന്തായിരിക്കും?
യൂറോപ്യന്‍ യൂണിയന്റെ നട്ടെല്ലായിരുന്നു ബ്രിട്ടണ്‍. യുകെ വിടവാങ്ങുന്നത് വലിയ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയെ ബാധിക്കും.ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നത് ആഭ്യന്തര രാഷ്ട്രീയ കാലാവസ്ഥയെ മാറ്റുക മാത്രമല്ല, യൂറോപ്യന്‍ യൂണിയനുള്ളിലെ സുപ്രധാന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കും മറ്റ് യൂറോപ്യന്‍ കമ്മ്യൂണിറ്റി രാജ്യങ്ങളുമായുള്ള ബന്ധത്തിനും കാരണമാകും. കൂടാതെ, മറ്റ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ അംഗത്വ നിബന്ധനകളും വ്യവസ്ഥകളും വീണ്ടും വിലയിരുത്താന്‍ ഇത് പ്രേരിപ്പിക്കും.. ഈ സാഹചര്യത്തില്‍, യൂറോപ്യന്‍ യൂണിയന്‍ ബജറ്റിലേക്ക് സംഭാവന നല്‍കാനോ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്വീകരിക്കാനോ ബാധ്യസ്ഥരല്ല. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പുറപ്പാട് ബാഹ്യമായി തകര്‍ച്ചയുടെ അടയാളമായി കാണാനാകും, യൂറോപ്യന്‍ യൂണിയന് സാമ്പത്തിക, , രാഷ്ട്രീയ, സൈനിക ശക്തി നഷ്ടപ്പെട്ടും.യൂറോപ്യന്‍ യൂണിയന്റെ രണ്ട് പ്രധാന സൈനിക ശക്തികളിലൊന്നാണ് ബ്രിട്ടണ്‍. കൂടാതെ കാര്യമായ രഹസ്യാന്വേഷണ ഏജന്‍സി, ദൂരവ്യാപകമായ നയതന്ത്ര ശൃംഖല എന്നിവയുള്‍പ്പെടെ യുകെ വിദേശകാര്യ, പ്രതിരോധ മേഖലകളില്‍ യൂറോപ്യന്‍ യൂണിയന്റെ പ്രധാന സ്വത്താണ്. . യുകെ ഇല്ലെങ്കില്‍, യൂറോപ്യന്‍ യൂണിയന്റെ വിദേശനയം സ്വാധീനം കുറവായിരിക്കും. യുഎസും യൂറോപ്പും തമ്മിലുള്ള പാലമായിട്ടാണ് യുഎസ് യുകെയെ കണ്ടത്, യൂറോപ്യന്‍ യൂണിയന്റെ നിലപാടുകള്‍ യുഎസുമായി വിന്യസിക്കാനും റഷ്യയോട് കര്‍ശനമായ പ്രതികരണങ്ങള്‍ നല്‍കാനും യുകെ സഹായിച്ചു. യുകെ വിടവാങ്ങുന്നത് വലിയ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. വടക്കന്‍ സഖ്യകക്ഷികള്‍ക്ക് യുകെയില്ലാതെ ബ്രസ്സല്‍സിലെ വോട്ടവകാശത്തിന്റെ 12 ശതമാനം നഷ്ടപ്പെടും.തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കും. ബാക്കിയുള്ള ഇരുപത്തിയേഴ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ രാഷ്ട്രീയ ശക്തിയെ സ്വാധീനിക്കുകയും ചെയ്യും. പല യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും – പ്രത്യേകിച്ചും മുന്‍കാലങ്ങളില്‍ യുകെയുടെ പക്ഷത്തുണ്ടായിരുന്ന ചെറിയ രാജ്യങ്ങള്‍ ,ബ്രെക്സിറ്റിനു ശേഷം പുതിയ സഖ്യത്തിലേക്ക് നീങ്ങേണ്ടി വരും .അതേസമയം ബ്രക്‌സിറ്റ് ബ്രിട്ടനെ കൂടുതല്‍ സ്വതന്തരാക്കും.സ്വന്തമായി നിലപാട് എടുക്കാന്‍ പ്രാപ്തരാക്കും.യൂറോപ്പ്യൻ യൂണിയനില്‍ നല്‍കുന്ന സംഭാവനയില്‍ നിന്നും രക്ഷപ്പെടാം.യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം, മറ്റൊരു അംഗരാജ്യത്തിലെ ഒരു പൗരന് യുകെയില്‍ താമസിക്കുന്നത് തടയാന്‍ ബ്രിട്ടന് സാധിക്കില്ല. ഒപ്പം ബ്രിട്ടനിലെ മറ്റെവിടെയെങ്കിലും താമസിക്കാനും ജോലി ചെയ്യാനുമുള്ള തുല്യ അവകാശം ബ്രിട്ടനും ഉണ്ടായി. ഇതിൻ്റെ ഫലമായി ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തില്‍ വലിയ വര്‍ധനയുണ്ടായി, പ്രത്യേകിച്ച് കിഴക്കന്‍, തെക്കന്‍ യൂറോപ്പില്‍ നിന്നും. എന്നാല്‍ ബ്രക്‌സിറ്റോടെ കുടിയേറ്റത്തെ ചെറുക്കാന്‍ സാധിക്കും .കുടിയേറേറം ചെറുക്കുന്നതോടെ. രാജ്യത്തേക്ക് വരുന്നവര്‍ കുറവായതിനാല്‍ ജോലി സാധ്യത സ്വന്തം പൗരന്മാർക്ക് അനുഗ്രഹമാകും.യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിലൂടെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് ബ്രിട്ടന്‍ വാതില്‍ തുറക്കുകയാണെന്ന് ബ്രെക്‌സിറ്റിന് അനുകൂലമായിരുന്ന മുന്‍ സെക്രട്ടറി ഇയാന്‍ ഡങ്കന്‍ സ്മിത്ത് ഔരിക്കല്‍ പറഞ്ഞിരുന്നു. ”ഈ തുറന്ന അതിര്‍ത്തി ആളുകളെ പരിശോധിക്കാനും നിയന്ത്രിക്കാനും ഞങ്ങളെ അനുവദിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു. ബ്രക്‌സിറ്റ് ബ്രിട്ടന്റെ സുരക്ഷ ഊട്ടി ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് അവരുടെ ന്യായം.ബ്രിട്ടൻ്റെ ഭാവി ഇപ്പോള്‍ ബോറിസ് ജോണ്‍സൻ്റെ കൈകളിലാണ്. തളര്‍വാതം പിടിച്ച ബ്രക്‌സിറ്റിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുമോ ,അതോ വീണ്ടും വഞ്ചനയുടെ പാതയാണോ സ്വീകരിക്കുകയെന്നത് കാത്തിരുന്ന് കാണുക തന്നെ വേണം

Related post