• October 24, 2021

റിസര്‍വ് ബാങ്ക് നടപടിയില്‍ അവ്യക്തത; അതൃപ്തി പ്രകടിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്

 റിസര്‍വ് ബാങ്ക് നടപടിയില്‍ അവ്യക്തത; അതൃപ്തി പ്രകടിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് എടുത്ത നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന് 18,000 കോടി രൂപ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 1418 കോടി രൂപ വായ്പയെടുക്കാന്‍ മാത്രമാണ് അനുവാദം തന്നത് അതും മൂന്നുമാസത്തേക്കാണെന്നും തോമസ് ഐസക് പറഞ്ഞു. റിസര്‍വ് ബാങ്ക് ഗവര്‍ണവറുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തില്‍ വ്യക്തത വേണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം സഹായമെന്ന് ആര്‍ബിഐ പറയുന്നു. പക്ഷേ എന്തിന്റെ 60 ശതമാനമാണെന്ന് പറയുന്നില്ല.

റിപ്പോ നിരക്കുകള്‍ കുറച്ചെങ്കിലും ബാങ്കുകള്‍ പലിശ കുറയ്ക്കുന്നില്ലെന്നും കേരളത്തിന് വായ്പ കിട്ടിയത് 9 ശതമാനം പലിശയ്ക്കാണെന്നും തോമസ് ഐസക് പറയുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണറില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ച മൂന്ന് കാര്യങ്ങളുണ്ട് ആ മൂന്ന് കാര്യങ്ങളെക്കുറിച്ചും പരിപൂര്‍ണ നിശബ്ദതയാണ്. ഒന്ന് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നത്. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ സ്തംഭനമാണ്. 2 മൂന്ന് മാസത്തെ മൊറട്ടോറിയം. അത് തന്നെ എന്ത് അസംബന്ധമാണ്. മൂന്ന് മാസത്തെ മൊറട്ടോറിയത്തിന് നാലാം മാസം മുതല്‍ പലിശ കൊടുക്കണം അല്ലെങ്കില്‍ അത് മുതലില്‍ ചേര്‍ക്കും. കേരളസര്‍ക്കാരിന്റെ ആവശ്യം മൊറട്ടോറിയം ഒരു വര്‍ഷത്തേക്ക് നീട്ടണമെന്നാണ്. മൂന്നാമത്തേത് ചെറുകിട സംരംഭകര്‍ക്ക് സഹായം നല്‍കണം. ഇതിന് പ്രതികരണം തന്നേ തീരൂ. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നില്ലെങ്കില്‍ കേന്ദ്ര ധനമന്ത്രി തന്നേ തീരുവെന്നും തോമസ് ഐസക് വ്യക്തമാക്കി.

Related post