• October 17, 2021

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ പ്രശ്‌നത്തില്‍ ഇടപെടും: തോമസ് ഐസക്

 വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ പ്രശ്‌നത്തില്‍ ഇടപെടും:    തോമസ് ഐസക്

വിദേശത്ത് ജോലി ചെയ്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആസ്‌ത്രേലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കോവിഡ് മൂലം വിദ്യാര്‍ഥികള്‍ക്ക് ജോലി നഷ്ടപ്പെട്ടതിനാല്‍ ഫീസ് അടക്കാനാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിദ്യാര്‍ഥികളുടെ പ്രശ്‌നം നോര്‍ക്കയില്‍ ഉന്നയിക്കും. ആസ്‌ത്രേലിയയിലുള്ള ലോക കേരളസഭ അംഗം വഴിയും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കും. പഠനം പൂര്‍ത്തിയാക്കാന്‍ പറ്റാതെ തിരിച്ചുപോരേണ്ട സ്ഥിതിയാണെങ്കില്‍ അപ്പോള്‍ നോക്കാമെന്നും ധനമന്ത്രി പറഞ്ഞു.

Related post