• October 22, 2021

കൊവിഡ് കാലത്ത് സഹായവുമായി കെഎഫ്‌സി

 കൊവിഡ് കാലത്ത് സഹായവുമായി കെഎഫ്‌സി

കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ചെറുകിട സ്ഥാപനങ്ങള്‍ക്ക് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‌റെ പ്രത്യേക വായ്പാ പദ്ധതി.48 മാസത്തെ തിരിച്ചടവ് കാലാവധിയില്‍ 50 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുമെന്ന് മന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 5 കോടി വരെ വായപ അനുവദിക്കും.ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, സാനിറ്റൈസര്‍, മാസ്‌ക്,ഗ്ലൗസ്, ബോഡി സ്യൂട്ടസ്, വെന്‌റിലേറ്റര്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ പരിശോധന ലാബുകള്‍ എന്നിവയ്ക്കാണ് സഹായം. വായ്പകള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മെയ് എന്നീ മാസങ്ങളിലെ തിരിച്ചടവിന് മൊറട്ടോറിയം അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.

Related post