• June 19, 2021

തൂത്തുക്കുടി കസ്റ്റഡി മരണം;മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിൽ

 തൂത്തുക്കുടി കസ്റ്റഡി മരണം;മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിൽ

തമിഴ്‌നാട് തൂത്തുക്കുടിയിൽ അച്ഛനും മകനും പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായി മരിച്ച കേസിൽ ഒരു എസ്‌ഐയും രണ്ട് കോൺസ്റ്റബിൾമാരും കൂടി അറസ്റ്റിലായി. എസ്‌ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾമാരായ മുത്തുരാജ്, മുരുകൻ എന്നിവരാണ്അറസ്റ്റിലായത്

തമിഴ്‌നാട് പൊലീസ് അന്വേഷണ വിഭാഗമായ സിബിസിഐഡിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടാതെ മറ്റൊരു എസ്‌ഐയായ രഘു ഗണേഷിനെയും അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് വിവരം.

ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് സാത്താങ്കുളം പൊലീസ് കസ്റ്റഡിയിൽ എടുത്ത ജയരാജനും ബെനിക്സും കസ്റ്റഡിയിൽ ക്രൂരമർദനത്തിനിരയായതിന് പിന്നാലെ മരിക്കുകയായിരുന്നു.

Related post