• June 15, 2021

തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ കൂടുതല്‍ നടപടി

 തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ കൂടുതല്‍ നടപടി

തൂത്തുകുടിയിലെ അച്ഛന്റെയും മകന്റെയും കസ്റ്റഡി മരണത്തിന് കാരണക്കാരായ എ.എസ്.പി ഡി. കുമാറിനെയും ഡി.എസ്.പി പ്രതാപനെയും സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജനെ സസ്‌പെന്‍ഡ് ചെയ്തു. മജിസ്റ്റീരിയല്‍ അന്വേഷണം തടസപ്പെടുത്തിയതിനും ദൃശ്യങ്ങള്‍ പകര്‍ത്തിയതിനുമാണ് നടപടി.

ലോക്ഡൗണ്‍ ലംഘിച്ച് കട തുറന്ന്പ്രവര്‍ത്തിപ്പിച്ചുവെന്നതിന്റെ പേരിലാണ് സാത്താംകുളം സ്വദേശികളായ ജയരാജനെയും മകന്‍ ബെന്നിക്‌സിനെയും പൊലിസ് അറസ്റ്റു ചെയ്തത്. ജൂണ്‍ 19നായിരുന്നു സംഭവം.

Related post