• June 24, 2021

തൂത്തുക്കുടി കസ്റ്റഡി മരണം: നടന്നത് അതിക്രൂരമായ പൊലീസ് പീഡനം

 തൂത്തുക്കുടി കസ്റ്റഡി മരണം: നടന്നത് അതിക്രൂരമായ പൊലീസ് പീഡനം

തൂത്തുക്കുടിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ കോവില്‍പ്പെട്ടി മജിസ്‌ട്രേറ്റിനെതിരെ വ്യാപാരികളുടെ ബന്ധുക്കള്‍. പൊലീസിന്റെ ക്രൂരമായ പീഡനത്തിനിരയായ രണ്ടുപേരെയും കാണാതെയാണ് റിമാന്‍ഡ് ചെയ്യാന്‍ മജിസ്‌ട്രേറ്റ് അനുമതി നല്‍കിയതെന്ന് ബന്ധുക്കള്‍. വീടിന്റെ മുകളില്‍ നിന്നും കൈവീശിയാണ് മജിസ്‌ട്രേറ്റ് അനുമതി നല്‍കിയതന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തടിവ്യാപാരിയായ ജയരാജനെയും, മകന്‍ ബനിക്‌സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്ക്ഡൗണ്‍ സമയത്തിന് 15 മിനിറ്റ് ശേഷവും കട തുറന്നുവെന്നായിരുന്നു കുറ്റം.രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തി കോവില്‍പെട്ടി സബ് ജയിലിലേക്ക് മാറ്റി.തുടര്‍ന്ന് സ്വകാര്യഭാഗങ്ങളില്‍ ലാത്തികള്‍ കടത്തുന്നതടക്കം ക്രൂരമായ ശിക്ഷകളാണ് പോലീസ് നടത്തിയത്.നഗ്‌നരായി നിര്‍ത്തി കാലിലെ ചിരട്ടകള്‍ തല്ലി തകര്‍ത്തു. തുടര്‍ന്ന് ആശുപത്രിയിലാക്കിയെങ്കിലും ആശുപത്രി അധികൃതര്‍ രണ്ടുപേരെയും പൊലീസിന് വിട്ടുനല്‍കി.തുടര്‍ന്ന് ഉച്ചയോടെ ബെനിക്‌സിന് നെഞ്ചുവേദന ഉണ്ടായി. തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.പുലര്‍ച്ചെ നാലുമണിയോടെ ജയരാജന്റെ ആരോഗ്യ നിലയും വഷളായി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related post