• October 22, 2021

ഇറാനില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കും ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടി അമ്മ

 ഇറാനില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കും ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടി അമ്മ

ഇറാനില്‍ കുടുങ്ങിയ 65 മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ മത്സ്യത്തൊളിലാളികളെ തിരികെ എത്തിക്കാന്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരനുമായി ചര്‍ച്ച നടത്തി. ഇറാനിലെ ഫിഷ് ഐലന്‍ഡില്‍ 20 മലയാളികള്‍ ഉള്‍പ്പെടെ 350 പേരും അസ്സാലുവേയില്‍ 60 മലയാളികള്‍ ഉള്‍പ്പെടെ 250 പേരും ചിരുവേയില്‍ 400 പേരുമാണ് അകപ്പെട്ടിരിക്കുന്നത്.

മത്സ്യത്തൊഴിലാളികളെ എത്രയും വേഗം തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇറാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഫോണിലൂടെയുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. വിവരം അറിഞ്ഞപ്പോള്‍ തന്നെ ഫിഷറീസ് വകുപ്പ് നോര്‍ക്ക വഴി എംബസിയുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യന്‍ എംബസി ഇടപ്പെട്ട് തൊഴിലാളികള്‍ക്ക് ആഹാരവും വെള്ളവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പാടാക്കി. കോവിഡ് 19 പടരുന്നതിനാല്‍ ഉടനെതന്നെ നാട്ടില്‍ എത്തിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസി ഇറാന്‍ അധികാരികളുമായി ചര്‍ച്ച നടത്തി വരുന്നു. എത്രയും വേഗം ഇവരെ നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Related post