• October 26, 2021

ആയിരകണക്കിന് ക്രിസ്മസ് പാപ്പമാര്‍ അണി നിരക്കുന്ന ബോണ്നത്താലെക്ക് തൃശൂരില്‍ തുടക്കം

 ആയിരകണക്കിന് ക്രിസ്മസ് പാപ്പമാര്‍ അണി നിരക്കുന്ന ബോണ്നത്താലെക്ക് തൃശൂരില്‍ തുടക്കം

ആയിരകണക്കിന് ക്രിസ്മസ് പാപ്പമാര്‍ അണി നിരക്കുന്ന ബോണ് നത്താലെക്ക് തൃശൂരില്‍ തുടക്കം.തൃശുര്‍ അതിരൂപതയും പൗരാവലിയും ഒന്നിച്ച് തൃശൂര്‍ സ്വരാജ് ഗ്രൗണ്ടിലാണ് പരിപാടി നടത്തുന്നത്.

വൈകുന്നേരം സെന്റ് തോമസ് കോളേജില്‍ നിന്ന് തുടങ്ങുന്ന ബോണ് നത്താലെ റൗണ്ട് വലം വെച്ച് കോളേജില്‍ അവസാനിക്കും. കേന്ദ്രമന്ത്രി വി മുരളീധരന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എസി മൊയ്തീന്‍ വിഎസ് സുനില്‍കുമാര്‍, സി രവീന്ദ്രനാഥ് വിവിധ മതമേലധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ബോണ്‍ നത്താലെക്ക് മുന്നോടിയായി ഇന്നലെ ബിഷപ്പ് ഹൗസ് പരിസരത്ത് ഒരുക്കിയ സേനഹ വിരുന്നില്‍ ഞരുവില്‍ കഴിയുന്നവര്‍ വിശിഷ്ടാധിതികളായി. 50 അടി നീളത്തിലുള്ള കേക്ക് മുറിച്ചാണ് സ്നേഹവിരുന്നിന് തുടക്കമായത്.

Related post