• October 16, 2021

ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യോപചാരം അര്‍പ്പിയ്ക്കാന്‍ മധുരയില്‍ ഒത്തുകൂടിയത് ആയിരങ്ങള്‍ ; കേസെടുത്ത് പൊലീസ്

 ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യോപചാരം അര്‍പ്പിയ്ക്കാന്‍ മധുരയില്‍ ഒത്തുകൂടിയത് ആയിരങ്ങള്‍ ; കേസെടുത്ത് പൊലീസ്

ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യോപചാരം അര്‍പ്പിയ്ക്കാന്‍ മധുര അളങ്കാനല്ലൂരില്‍ ലോക്ഡൗണ്‍ ലംഘിച്ച് ഒത്തുകൂടിയത് ആയിരങ്ങള്‍. സംഭവത്തില്‍ 3000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അളങ്കാനല്ലൂരിലെ മുതുവര്‍പ്പട്ടി ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ സെല്ലായി അമ്മാള്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള ജെല്ലിക്കെട്ട് കാളയാണിത്.

നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുള്ള മൂളി എന്ന കാള ബുധനാഴ്ചയാണ് ചത്തത്. ഇതോടെ മൂളിയുടെ ജഡം അലങ്കരിച്ച് പൊതുദര്‍ശനത്തിന് വെച്ചു.

നിയന്ത്രണങ്ങള്‍ ലംഘിച്ച് ആയിരക്കണക്കിന് ആളുകള്‍ പൊതുദര്‍ശനത്തിലും, വിലാപയാത്രയിലും പങ്കെടുക്കുകയായിരുന്നു. ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുത്തു എന്ന് മധുര കളക്ടര്‍ ടി ജി വിനയ് വ്യക്തമാക്കി. കൊവിഡ് 19 അതിതീവ്ര ബാധിത പ്രദേശമാണ് മധുര.

Related post