• October 28, 2021

ഇന്ത്യന്‍ പൗരത്വത്തിന് കണ്ണൂര്‍ ജില്ലയില്‍ നിന്നും മൂന്ന് അപേക്ഷകള്‍ ; വാര്‍ത്ത ശരിവെച്ച് ജില്ല കളക്ടര്‍

 ഇന്ത്യന്‍ പൗരത്വത്തിന് കണ്ണൂര്‍ ജില്ലയില്‍ നിന്നും മൂന്ന് അപേക്ഷകള്‍ ; വാര്‍ത്ത ശരിവെച്ച് ജില്ല കളക്ടര്‍

ഇന്ത്യന്‍ പൗരത്വത്തിന് മൂന്ന് അപേക്ഷകള്‍ ലഭിച്ചതായി കണ്ണൂര്‍ ജില്ല കളക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ജനുവരി 23 ന് കണ്ണൂര്‍ കളക്ട്രേറ്റിലെ തപാല്‍ വിഭാഗത്തിലാണ് അപേക്ഷകള്‍ ലഭിച്ചത്.

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, പുല്ലൂക്കര, കതിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു പേരാണ് അപേക്ഷ നല്‍കിയത്. അപേക്ഷകരില്‍ രണ്ടു പേരുടെ പിതാവിന് ഇന്ത്യന്‍ പൗരത്വവും മാതാവിന് പാക് പൗരത്വവുമാണ്. മുന്‍പ് പാക് പൗരയായിരുന്ന ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ച വ്യക്തിയുടെ മകനാണ് മറ്റൊരു അപേക്ഷകന്‍. ഇവരുടെ പിതാവ് ഇന്ത്യന്‍ പൗരനാണ്.

പൗരത്വവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ഈ ഓണ്‍ലൈന്‍ അപേക്ഷയുടെ കോപ്പികളാണ് തപാല്‍ സെക്ഷനില്‍ ലഭിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പൗരത്വനിയമഭേദഗതി പ്രകാരമുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് ശരിയല്ലെന്നും കളക്ടടര്‍ വ്യക്തമാക്കി.

Related post