• August 3, 2021

ഇറാഖില്‍ യു എസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം

 ഇറാഖില്‍ യു എസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം

ഇറാഖിലെ ബാഗ്ദാദില്‍ യുഎസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. അതിസുരക്ഷാ മേഖലയായി കരുതുന്ന ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന എംബസിക്ക് സമീപം മൂന്നു റോക്കറ്റുകളാണ് പതിച്ചത്. ആക്രമണത്തില്‍ ആളപായം ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇറാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകളാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ ഇതുവരെ ആരും തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

ഇറാന്‍ സൈനിക ജനറല്‍ സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയതിന് പിന്നാലെയാണ് എംബസി തുടര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ച മുമ്പ് സമാന രീതിയിലുള്ള രണ്ട് റോക്കറ്റ് ആക്രമണങ്ങള്‍ എംബസിക്ക് നേരെ നടന്നിരുന്നു.

Related post