• October 16, 2021

കൊവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ‘ഹാം റേഡിയോ ‘സജ്ജമാക്കി തൃശൂര്‍ കോര്‍പ്പറേഷന്‍

 കൊവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ‘ഹാം റേഡിയോ ‘സജ്ജമാക്കി തൃശൂര്‍ കോര്‍പ്പറേഷന്‍


കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ‘ഹാം റേഡിയോ സജ്ജമാക്കി തൃശൂര്‍ കോര്‍പ്പറേഷന്‍.

24 മണിക്കൂറും സ്റ്റേഷന്‍ പ്രവര്‍ത്തിക്കും. തൃശൂരിലെ ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കുക എന്നതാണ് കണ്‍ട്രോള്‍ സ്റ്റേഷന്റെ ദൗത്യം.

ജില്ലയിലെ സ്‌കൗട്സ് & ഗൈഡ്‌സിന്റെ ഹാം റേഡിയോ ലൈസന്‍സുള്ള സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കൊണ്ടാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയലിന്റെ നേതൃത്വത്തിലാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം. കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ കണ്‍ട്രോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Related post