• October 26, 2021

ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

 ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും പരസ്പര ധാരണയിലും ഊന്നിയിട്ടുള്ളതാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ച് വളരുകയാണെന്നുമാണ് മോദി പറഞ്ഞത്. പരസ്പര താല്പര്യമുള്ള എല്ലാ മേഖലകളിലും തുടര്‍ന്നും സഹകരിച്ച് മുന്നോട്ട് പോകണമെന്ന് മോദി ആഗ്രഹം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഇന്ത്യയുമായുള്ള ബന്ധത്തില്‍ ട്രംപും സംതൃപ്തിയറിയിച്ചു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ-യുഎസ് ബന്ധത്തിലെ നേട്ടങ്ങളില്‍ ട്രംപ് സംതൃപ്തി പ്രകടിപ്പിച്ചു. ഉഭയകക്ഷി സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള സന്നദ്ധത ട്രംപ് ആവര്‍ത്തിച്ചെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ ജനങ്ങളുടെ അഭിവൃദ്ധിക്കും പുരോഗതിക്കും ട്രംപ് ആശംസകള്‍ നേര്‍ന്നു. ഇറാന്‍-യുഎസ് പോരിനിടെ മധ്യപൂര്‍വ ദേശത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കെയാണ് നരേന്ദ്ര മോദിയും ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണം. സ്ഥിതി ഗുരുതരമാകാതിരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും സംയമനം വേണമെന്നുമുള്ള നിലപാടാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടേത്.

Related post