• October 23, 2021

അമേരിക്കയില്‍ കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

 അമേരിക്കയില്‍ കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

അമേരിക്കയില്‍ മൃഗശാലയില്‍ പാര്‍പ്പിച്ചിരുന്ന കടുവയ്ക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചു. നാലുവയസ്സുളള പെണ്‍കടുവയ്ക്കാണ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. മൃഗശാലയിലെ മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കന്‍ പുലികളിലും രോഗലക്ഷണം ഉള്ളതായി കണ്ടെത്തി.

ആറ് കടുവകള്‍ രോഗലക്ഷണം പ്രകടിപ്പിച്ചപ്പോള്‍ സാമ്പിള്‍ പരിശോധിച്ച കടുവയ്ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. വൈറസ് ബാധ തടയുന്നതിന് മാര്‍ച്ച് 16 ന് മൃഗശാല അടച്ചിരുന്നു. കടുവയ്ക്ക് രോഗം പകര്‍ന്നത് ജീവനക്കാരില്‍ നിന്നാകാമെന്നാണ് നിഗമനം. കടുവയുടെ നില മെച്ചപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. കടുവ പോലുള്ള വന്യമൃഗങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.

Related post