• October 17, 2021

ഇന്ത്യയില്‍ കടുവാ സങ്കേതങ്ങള്‍ അടച്ചിടാന്‍ സാധ്യത

 ഇന്ത്യയില്‍ കടുവാ സങ്കേതങ്ങള്‍ അടച്ചിടാന്‍ സാധ്യത

ഇന്ത്യയില്‍ കടുവാ സങ്കേതങ്ങള്‍ അടച്ചിടാന്‍ സാധ്യത. മധ്യപ്രദേശിലെ പെഞ്ച് കടുവാസങ്കേതത്തിലെ ഒരു കടുവയുടെ മരണത്തിലുണ്ടായ സംശയമാണ് കടുവാ സങ്കേതങ്ങളുടെ അടച്ചിടലിലേക്ക് നയിച്ചത്. പെഞ്ചിലെ കടുവ മരിച്ചത് ശ്വാസകോശ രോഗം മൂലമാണെന്നായിരുന്നു കണ്ടെത്തല്‍. വനം മന്ത്രാലയവും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും ഇക്കാര്യം ഗൗരവകരമായി ആലോചിക്കുന്നുണ്ടെന്നാണ് വിവരം. തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

ലോക്ക് ഡൗണില്‍ അയവുണ്ടായാലും കടുവാ സങ്കേതങ്ങള്‍ തുറന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് ഉണ്ടായേക്കാവുന്ന വൈറസ് ബാധ തടയണമെന്നാണ് നിര്‍ദേശം. സംസ്ഥാനങ്ങളിലെ കടുവാ സങ്കേതങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ തുടങ്ങിയവയിലെ മേധാവികള്‍ക്കാണ് വനം മന്ത്രാലയത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

Related post