• October 28, 2021

അശ്ലീല വീഡിയോകള്‍ക്ക് നിയന്ത്രണം ,ടിക് ടോക് കമ്യൂണിറ്റി ഗൈഡ് ലൈന്‍സില്‍ മാറ്റം വരുന്നു

 അശ്ലീല വീഡിയോകള്‍ക്ക് നിയന്ത്രണം ,ടിക് ടോക് കമ്യൂണിറ്റി ഗൈഡ് ലൈന്‍സില്‍ മാറ്റം വരുന്നു

ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്. നിരവധിപേരാണ് പ്രതിദിനം ടിക് ടോക്കില്‍ വീഡിയോ അപ് ലോഡ് ചെയ്യുന്നത് .ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും, അശ്ലീല വീഡിയോകളും തടയുന്നതിനായി ടിക് ടോക് അതിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

https://www.tiktok.com/safety/resources/new-community-guidelines എന്ന ലിങ്കില്‍ വിശദമായ ഗൈഡ് ലൈന്‍സ് പറയുന്നുണ്ട് .


കുട്ടികളുടെ വീഡിയോ ദുരുപയോഗം ചെയ്യുന്നതും , കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നതുമായ വീഡിയോകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. കൂടാതെ തോക്കുകള്‍, വിദ്വേഷ സംഭാഷണങ്ങള്‍ ,അക്രമം, വിവേചനം ,ഭീകരവാദംഎന്നിവ ജനിപ്പിക്കുന്ന വീഡിയോകളും നിയന്ത്രിക്കും .

Related post