• May 15, 2021

ടൈംസ് മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറായി ഗ്രേറ്റ തുന്‍ബര്‍ഗ്

 ടൈംസ് മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറായി ഗ്രേറ്റ തുന്‍ബര്‍ഗ്

2019ലെ ടൈംസ് മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിനെ തിരഞ്ഞെടുത്തു. ടൈംസ് മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പതിനാറുകാരിയായ ഗ്രേറ്റ. പവര്‍ ഓഫ് ദ യൂത്ത് എന്ന വാചകത്തോടെ ഗ്രേററയുടെ ചിത്രവുമായുള്ള ടൈംസ് മാഗസിന്റെ പുതിയ ലക്കത്തിന്റെ കവര്‍ചിത്രവും പുറത്ത് വന്നു.
ടൈംസ് മാഗസിന്‍ എഡിറ്റര്‍ എഡ്വേര്‍ഡ് ഫെല്‍സെന്‍തലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നിലവില്‍ മാഡ്രിഡില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കുകയാണ് ഗ്രേറ്റ. 2018 മുതലാണ് ആഗോള താപനത്തിനെതിരെ എല്ലാ വെള്ളിയാഴ്ചകളിലും സ്വീഡിഷ് പാര്‍ലമെന്റിന് മുമ്പില്‍ ഗ്രേറ്റ സമരം ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള കൗമാരക്കാരിയുടെ പോരാട്ടം ലോകശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു.
സെപ്റ്റംബറില്‍ നടന്ന യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ഗ്രേറ്റ നടത്തിയ പ്രസംഗം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആഗോള താപനത്തിന് ഇടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലിനെ നിയന്ത്രിക്കുന്നതില്‍ ലോക നേതാക്കളുടെ അനാസ്ഥയെ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ടാണ് ഗ്രേറ്റ നേരിട്ടത്. തൻ്റെ പ്രസംഗത്തില്‍ പലകുറി ‘ഹൗ ഡെയര്‍ യൂ’ എന്നവള്‍ ചോദിച്ചുകൊണ്ടേയിരുന്നു. വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളും ഗ്രേറ്റയുടെ ആഹ്വാനം ഏറ്റെടുത്ത് സമരത്തിനിറങ്ങി

Related post