• December 3, 2021

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം ദര്‍ശനത്തിനായി തുറ ക്കാന്‍ തീരുമാനം

 തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം ദര്‍ശനത്തിനായി തുറ ക്കാന്‍ തീരുമാനം

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂലം അടച്ച തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം വ്യാഴാഴ്ച്ച മുതല്‍ നിയന്ത്രണങ്ങളോടെ ദര്‍ശനത്തിനായി തുറക്കും. 6000 പേരെ മാത്രമെ ഒരു ദിവസം ദര്‍ശനത്തിന് അനുവദിക്കൂ. 10 വയസില്‍ താഴെയുള്ളവരെയും 65 വയസിന് മുകളില്‍ ഉള്ളവരെയും ദര്‍ശനത്തിന് അനുവദിക്കില്ല. മണിക്കൂറില്‍ 300 മുതല്‍ 500 വരെ ഭക്തര്‍ക്കാവും ദര്‍ശന സൗകര്യം. ഇതിനായി ക്യൂ കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പുനക്രമീകരിച്ചു.

ലോക്ക് ഡൗണ്‍ മൂലം മൂലം ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞിരുന്നുവെങ്കിലും ക്ഷേത്ര പതിവ് പൂജകള്‍ നടന്നിരുന്നു. ജൂണ്‍ എട്ടു മുതല്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയതോടെയാണ് തിരുപ്പതി ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്.

Related post