• June 18, 2021

തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

 തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 827 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 19,372

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ദിവസം കൂടിയാണിത്. കഴിഞ്ഞ ദിവസം 817 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 6 പേര്‍ മരണമടയുകയും ചെയ്തിരുന്നു. കൊവിഡ് ബാധിച്ച് പന്ത്രണ്ട് പേര്‍ക്കാണ് ഇന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

ഏറ്റവും അധികം രോഗബാധിതര്‍ ചെന്നൈയിലാണ്. ഇന്ന് ചെന്നൈയില്‍ മാത്രം 559 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് എത്തിയ 936 പേരെ ഇതിനോടകം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

Related post