• December 3, 2021

ഇന്ത്യയുടെ ആകാശപോരാളികള്‍ക്ക് ഇന്ന് അവസാനപറക്കല്‍.

 ഇന്ത്യയുടെ ആകാശപോരാളികള്‍ക്ക് ഇന്ന് അവസാനപറക്കല്‍.

വ്യോമസേനയുടെ കൂട്ടാളികളായ മിഗ് 27 വിമാനങ്ങളാണ് വിശിഷ്ട സേവനത്തിന് ശേഷം ഇന്ന് വിരമിക്കുന്നത്. മിഗിന്റെ വിരമിക്കല്‍ ചടങ്ങുകള്‍ രാജസ്ഥാനില്‍ ജോധ്പൂരിലെ എയര്‍ബേസിലാണ് നടക്കുക. വിരമിക്കലിന്റെ ഭാഗമായി സ്‌കോര്‍പിയന്‍ 29 എന്നറിയപ്പെടുന്ന ഏഴ് മിഗ് 27 വിമാനങ്ങളുടെ അവസാന സ്‌ക്വാഡ്രന്‍ കലാശപ്പറക്കല്‍ നടത്തും.

USAF F-15C Eagles from Elmendorf AFB, Alaska and Indian air force MIG-27 Floggers fly together over the Indian landscape during Cope India 04, the first bilateral fighter exercise between the two air forces in more than 40 years. The 10-day exercise concluded Feb 25. (IAF courtesy photo)

തുടര്‍ന്ന് ഡീകമ്മീഷന്‍ ചെയ്യാനായുള്ള ഉത്തരവ് സേന പുറത്തിറക്കും. സാധാരണ ഗതിയില്‍ ഇത്ര വൈകാരിക ബന്ധമുള്ള വിമാനങ്ങള്‍ യുദ്ധസ്മാരകങ്ങളാക്കി പ്രധാന ഇടങ്ങളില്‍ സംരക്ഷിക്കുകയാണ് പതിവ്. ബേസിലോക്കോ ഡിപ്പോയിലേക്കോ തിരികെ വിടാനും സാധിക്കും. അല്ലെങ്കില്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്ല പ്രതിരോധ ബന്ധത്തിന്റെ സൂചനയായി സമ്മാനമായി നല്‍കാമെന്ന് പ്രതിരോധ വക്താവ് കേണല്‍ സോമ്പിത് ഘോഷ് പറഞ്ഞു. മറ്റൊരു രാജ്യവും ഉപയോഗിക്കാത്തതിനാല്‍ വെള്ളിയാഴ്ച അവസാന പറക്കല്‍ നടത്തുന്നതോടെ മിഗ് 27 ഇന്ത്യയില്‍ നിന്ന് മാത്രമല്ല, ലോകത്തിന്റെ തന്നെ സൈനിക ചരിത്രത്തിലേക്കാകും മായുക.

ഇന്ത്യന്‍ വ്യോമസേനയെ സംബന്ധിച്ച് മിഗ് 27 കേവലം ഒരു യുദ്ധവിമാനം മാത്രമല്ല, ഒരു ഉത്തമ സുഹൃത്ത് കൂടിയാണ്. എത് പ്രതിസന്ധി ഘട്ടത്തിലും പൂര്‍ണ ഇണക്കത്തോടെ സേനയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വിജയത്തിലേക്ക് നയിച്ചതാണ് ഈ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളുടെ ചരിത്രം. ‘ഉത്തമ സഹായി’ എന്ന വിളിപ്പേര് മിഗിനെ വൈമനികര്‍ നല്‍കിയതും അതുകൊണ്ട് തന്നെയാണ്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താനെ പറന്നാക്രമിച്ച മിഗ് 27 ഇന്ത്യന്‍ വ്യോമസേനയുടെ യശസ് വാനോളമുയര്‍ത്തി.

Related post