• November 27, 2021

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന നിരക്കില്‍

 സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമാണ് ഇന്നത്തെ വില. ഇത്തവണ സാമ്പത്തിക വര്‍ഷം ആരംഭിച്ച് മെയ് രണ്ടാം വാരമാണ്‌ സ്വർണ വില 35,000 രൂപ കടന്നത്. കഴിഞ്ഞയാഴ്ച പവന് 35,120 രൂപയായിരുന്ന സ്വര്‍ണ വില ക്രമേണ വര്‍ധിക്കുകയായിരുന്നു. വരും ദിവസങ്ങളിലും സ്വർണത്തിന് വില ഉയരാനാണ് സാധ്യത.

ഏപ്രിൽ പകുതിയോടെ ഒരു പവൻ സ്വർണത്തിന് 33,600 രൂപയായി ഉയർന്നു. ഇടക്ക് വിലയിൽ നേരിയ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. കോവിഡ്- 19 പ്രതിസന്ധിക്കിടയിൽ ആഗോള സാമ്പത്തിക മേഖല അനിശ്ചിത്യം നേരിടുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് സ്വർണ വില കൂടാനുള്ള ഒരു കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. വരും ദിവസങ്ങളിലും സ്വർണത്തിന് വില ഉയരാനാണ് സാധ്യത

Related post