• October 16, 2021

ടോക്കിയോ ഒളിംപിക്‌സ് അടുത്തവര്‍ഷത്തേക്ക് നീട്ടാന്‍ സാധ്യത

 ടോക്കിയോ ഒളിംപിക്‌സ് അടുത്തവര്‍ഷത്തേക്ക് നീട്ടാന്‍ സാധ്യത

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിംപിക്‌സ് അടുത്തവര്‍ഷത്തേക്ക് നീട്ടിവച്ചേക്കും. ടൂര്‍ണമെന്റ് നടത്തിപ്പില്‍ അന്തിമതീരുമാനമെടുക്കാന്‍ രാജ്യാന്തര ഒളിംപിക്‌സ് ഫെഡറേഷന്‍ നാലാഴ്ച സമയം നല്‍കിയതിന് പിന്നാലെ ടൂര്‍ണമെന്റ് നീട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.

ടൂര്‍ണമെന്റ് ജൂലൈയില്‍ നടത്തിയാല്‍ പിന്‍മാറുമെന്ന് കാനഡ മുന്നറിയിപ്പ് നല്‍കി. പാരാലിംപിക്‌സിനും താരങ്ങളെ അയക്കില്ലെന്ന് അറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും കനേഡിയന്‍ ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ഒളിംപിക്‌സ് ഉപേക്ഷിക്കില്ലെന്ന് ഐഒസിയും ജപ്പാനും വ്യക്തമാക്കി. കായിക താരങ്ങളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് സമിതിയുടെ തീരുമാനം

Related post