• October 22, 2021

ടോള്‍ പിരിവിനില്ല ലോക്ക് ഡൗണ്‍

 ടോള്‍ പിരിവിനില്ല  ലോക്ക് ഡൗണ്‍

രാജ്യത്തെ മുഴുവന്‍ ദേശിയ പാതകളിലും ടോള്‍ പിരിവ് ഇന്ന് വീണ്ടും ആരംഭിക്കും. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 25മുതല്‍ ടോള്‍ പിരിവ് നിര്‍ത്തിയിരുന്നു.

സംസ്ഥാനന്തര യാത്രക്കും സംസ്ഥാനത്തിനുള്ളിലെ യാത്രയ്ക്കും ഇന്ന് മുതല്‍ ടോള്‍ നല്‍കണം. എന്നാല്‍ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് ഈ നീക്കത്തില്‍ പ്രതിഷേധിച്ചു. 95ലക്ഷം ട്രക്ക് ഉടമകള്‍ ഉള്ള സംഘടനയാണിത്.

യാത്ര വാഹനങ്ങള്‍ക്ക്‌ ഇപ്പോഴും വിലക്കുള്ളതിനാല്‍ ചരക്കു വാഹനങ്ങളെ ആയിരിക്കും ഈ നീക്കം ബാധിക്കുക. പാലിയേക്കര അടക്കം ഉള്ള കേരളത്തിലെ ടോള്‍ പ്ലാസകളില്‍ ഇന്നലെ രാത്രി മുതല്‍ തന്നെ ടോള്‍ പിരിവ് തുടങ്ങിയിട്ടുണ്ട്.

Related post