• June 18, 2021

അനധികൃത സ്വത്ത് സമ്പാദനം; ടോമിന്‍ തച്ചങ്കരിയുടെ വിടുതല്‍ ഹര്‍ജി തളളി

 അനധികൃത സ്വത്ത് സമ്പാദനം; ടോമിന്‍ തച്ചങ്കരിയുടെ വിടുതല്‍ ഹര്‍ജി തളളി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോട്ടയം വിജിലന്‍സ് കോടതി വ്യക്തമാക്കി. ഇതോടെ തച്ചങ്കരി വിചാരണയടക്കമുള്ള മറ്റ് നടപടികള്‍ നേരിടേണ്ടി വരും.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2003-2007 കാലഘട്ടത്തില്‍ 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ കേസ്.തൃശൂര്‍ സ്വദേശിയാണ് കേസ് നല്‍കിയത്.

തച്ചങ്കരിയുടെ വാദങ്ങള്‍ക്ക് കഴമ്പില്ലെന്നും വിചാരണ നേരിടണമെന്നും കുറ്റം നിലനില്‍ക്കുന്നതാണെന്നും കോടതി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം കേസുമായി ബന്ധപ്പെട്ട് ടോമിന്‍ ജെ തച്ചങ്കരി ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നാണ് വിവരം.

Related post