• October 28, 2021

ലോക സുന്ദരി ”ടോണി ആന്‍ സിംഗ്” , ഇന്ത്യക്കാരി സുമന്‍ റാവുവിന് മൂന്നാം സ്ഥാനം

 ലോക സുന്ദരി ”ടോണി ആന്‍ സിംഗ്” ,  ഇന്ത്യക്കാരി സുമന്‍ റാവുവിന് മൂന്നാം സ്ഥാനം


2019ലെ ലോക സുന്ദരി പട്ടം ജെമൈക്കയില്‍ നിന്നുള്ള ടോണി ആന്‍ സിംഗ് സ്വന്തമാക്കി. ഫ്രാന്‍സില്‍ നിന്നുള്ള മെസ്സിനോയ് രണ്ടാംസ്ഥാനത്ത് എത്തി. ഇന്ത്യക്കാരിയായ സുമന്‍ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു. 2018ലെ ലോക സുന്ദരി മെക്സിക്കോക്കാരിയായ വനേസ്സ പോണ്‍സെയാണ് പുതിയ ലോക സുന്ദരിക്ക് കീരിടം അണിയിച്ചത്. 120 പേരാണ് ഇത്തവണ മത്സരത്തില്‍ പങ്കെടുത്തത്. അവസാന റൗണ്ടില്‍ എത്തിയ അഞ്ച് പേരില്‍ നിന്നാണ് ലോക സുന്ദരിയെ തെരഞ്ഞെടുത്തത്.

ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ 23കാരിയായ ടോണി ആന്‍ വുമന്‍സ് സ്റ്റഡീസ് ആന്റ് സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ്. അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴിസിറ്റിയിലാണ് ടോണി പഠിക്കുന്നത്. ലോക സുന്ദരിയാകുന്ന നാലാമത്തെ ജമൈക്കന്‍ പെണ്‍കുട്ടിയാണ് ടോണി. നാലാംതവണയാണ് ജെമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്.

Related post