• October 21, 2021

സംസംസ്ഥാനം ലോക്ക് ഡൗണായി

 സംസംസ്ഥാനം ലോക്ക് ഡൗണായി

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. ലോക്ക് ഡൗണിനെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് രണ്ട് വര്‍ഷം വരെതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കര്‍ശന നടപടിക്കുള്ള അധികാരം കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നല്‍കി. ഇളവ് നല്‍കാവുന്ന അവശ്യ വിഭാഗങ്ങളുടെ പട്ടികയും പുതുക്കി വിജ്ഞാപനം ഇറക്കി. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും രാത്രിതന്നെ സര്‍വീസ് അവസാനിപ്പിച്ചു. ഓട്ടോ, ടാക്‌സികള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ സര്‍വീസിന് അനുമതിയുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ മാത്രമെ പ്രവര്‍ത്തിക്കു.

പൊതുഗതാഗതം നിരോധിച്ചതിനൊപ്പം സ്വന്തം വാഹനങ്ങളിലെ യാത്രയും ഒരു പരിധി വരെ വിലക്കുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. ടാക്‌സി വാഹനങ്ങള്‍ ഉപയോഗിക്കാമെങ്കിലും ഡ്രൈവറടക്കം രണ്ട് പേരെ വാഹനത്തില്‍ അനുവദിക്കു. സ്വന്തം വാഹനമാണങ്കിലും അവശ്യ സര്‍വീസില്‍ പെടുന്ന യാത്രകളെ പാടുള്ളു. ഇതിനായി അവശ്യ വിഭാഗങ്ങള്‍ എതാണന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യ സേവനങ്ങള്‍, ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം ,വില്‍പ്പന ,വിതരണം, പമ്പുകള്‍ ,പാല്‍, എല്‍.പി.ജി ,മെഡിക്കല്‍ സ്റ്റോറുകള്‍, പലചരക്ക് ,പച്ചക്കറി ,കുടിവെള്ളം ടെലികോം ,ഇന്റര്‍നെറ്റ് ,മാധ്യമങ്ങള്‍ എന്നിവയാണ് അവശ്യ സേവനങ്ങളുടെ പട്ടികയിലുള്ളത്. ഇവയ്ക്ക് പുറമെ സ്വകാര്യ താല്‍പര്യത്തിന് വണ്ടിയെടുത്തിറങ്ങിയാല്‍ പിടി വീഴുമെന്നര്‍ത്ഥം. മാര്‍ച്ച് 10 മുതല്‍ വിദേശത്ത് നിന്നെത്തിയ എല്ലാ വരും സര്‍ക്കാരിനെ വിവരം അറിയിക്കണം.ഇതടക്കം നിയന്ത്രണങ്ങള്‍ ന്ടപ്പാകുന്നുവെന്ന് ഉറപ്പാക്കാനും ആവശ്യമെങ്കില്‍ നിരോധനാഞ്ജ പ്രഖ്യാപിക്കാനും കലക്ടര്‍മാര്‍ക്കും ജില്ല പൊലീസ് മേധാവിമാര്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്. കോവിഡിന്റെ സാമുഹൃ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ 1987 ലെ പകര്‍ച്ചവ്യാധി നിയന്തണ നിയമം, 2005 ലെ ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം എര്‍പ്പെടുത്തിയിരിക്കുന്ന അടച്ചിടല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്താമെന്നും ചീഫ് സെക്രട്ടറിയടെ ഉത്തരവില്‍ വ്യക്തമാക്കുന്നു .

Related post