• October 21, 2021

വയനാട്ടില്‍ നിയന്ത്രണം വിനോദസഞ്ചാരികള്‍ക്ക് മാത്രം ; ചുരങ്ങളില്‍ പരിശോധന തുടരും

 വയനാട്ടില്‍ നിയന്ത്രണം വിനോദസഞ്ചാരികള്‍ക്ക് മാത്രം ; ചുരങ്ങളില്‍ പരിശോധന തുടരും

വയനാട് ജില്ലയില്‍ നിയന്ത്രണം വിനോദസഞ്ചാരികള്‍ക്ക് മാത്രം. വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത് അത്യാവശ്യ കാര്യങ്ങള്‍ക്കെത്തുന്നവരെ തടയില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല പറഞ്ഞു.

വയനാട്ടില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് ബസ് യാത്ര ചെയ്യുന്നതിനും ബസുകളില്‍ വയനാട്ടുകാര്‍ക്ക് തിരിച്ചെത്തുന്നതിനും തടസ്സമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ചുരങ്ങളില്‍ പരിശോധന തുടരും. മറ്റ് ജില്ലകളില്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ വയനാട്ടില്‍ തങ്ങുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Related post