• October 22, 2021

കൊറോണ; സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

 കൊറോണ; സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

കൊറോണ നിയന്ത്രണത്തിന്റ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. ഇന്നുമുതല്‍ 31 വരെയാണ് സര്‍വീസാണ് നിര്‍ത്തിയത്. രണ്ട് എക്‌സ്പ്രസ് ട്രെയിനുകളും നാല് മെമു സര്‍വീസുകളും, പന്ത്രണ്ട് പാസഞ്ചറുകളുമാണ് റദ്ദാക്കിയത്. അഞ്ച് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തൂ.

റദ്ദാക്കിയത്
എക്‌സ്പ്രസ്
16355 കൊച്ചുവേളി മംഗളൂരു അന്ത്യോദയ (21, 26 ,28 തീയതികളില്‍)
16356 മംഗളൂരു കൊച്ചുവേളി അന്ത്യോദയ (22, 27, 29 തീയതികളില്‍)
മെമു
66315 എറണാകുളം കായംകുളം
66316 കായംകുളം എറണാകുളം
66304 കൊല്ലം കന്യാകുമാരി
66305 കന്യാകുമാരി കൊല്ലം പാസഞ്ചര്‍
56370 എറണാകുളം ഗുരുവായൂര്‍
56373 ഗുരുവായൂര്‍ തൃശൂര്‍
56663 തൃശൂര്‍ കോഴിക്കോട്
56664 കോഴിക്കോട് തൃശൂര്‍
56365 ഗുരുവായൂര്‍ പുനലൂര്‍
56366 പുനലൂര്‍ ഗുരുവായൂര്‍
56387 എറണാകുളം കായംകുളം

Related post