• October 23, 2021

കൊവിഡ് 19: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലം ട്രെയിനുകള്‍ റദ്ദാക്കി

 കൊവിഡ് 19: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലം ട്രെയിനുകള്‍ റദ്ദാക്കി

കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലം ട്രെയിനുകള്‍ റദ്ദാക്കി. 155 ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് മാത്രം 84 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് നടപടി.

കൊവിഡ് 19 ഭീതി മൂലം നിരവധിയാളുകള്‍ ട്രെയിന്‍, ബസ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കിയിട്ടുണ്ട്. മിക്ക ട്രെയിനുകളിലും യാത്രക്കാര്‍ കുറവാണ്. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ കണക്കുകള്‍ പ്രകാരം ജനറല്‍ കോച്ചുകളിലെ ദിവസ യാത്രക്കാരുടെ എണ്ണം 61 ശതമാനമാണ് കുറഞ്ഞിട്ടുള്ളത്. മാര്‍ച്ച് 10 ലെ കണക്കനുസരിച്ച് 2.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നിടത്ത് മാര്‍ച്ച് 15 ആയപ്പോഴേക്കും യാത്രക്കാരുടെ എണ്ണം വെറും 80,188 ആയാണ് കുറഞ്ഞത്.

Related post