• June 19, 2021

ജൂണ്‍ ഒന്നിന് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നതിനെതിരെ അഞ്ച് സംസ്ഥാനങ്ങള്‍

 ജൂണ്‍ ഒന്നിന് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നതിനെതിരെ അഞ്ച് സംസ്ഥാനങ്ങള്‍

ജൂണ്‍ ഒന്നിന് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നതിനെതിരെ അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്തയച്ചു. ഇന്ന് സംസ്ഥാനങ്ങളുമായി കേന്ദ്രത്തിന്റെ വിലയിരുത്തല്‍ നടക്കും. ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന നഗരങ്ങളിലെ സ്ഥിതി വിലയിരുത്തും.
ശ്രമിക് ട്രെയിന്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കിയിട്ട് സാധാരണ സര്‍വ്വീസുകള്‍ തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.

കൊവിഡ് ആശങ്ക തുടരുമ്പോഴും കര്‍ണാടകയും,ഡല്‍ഹിയും ,ഗോവയും കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കര്‍ണ്ണാടകയും ഡല്‍ഹിയും റസ്റ്റോറന്റുകള്‍ തുറക്കണമെന്ന് ഗോവയും ആവശ്യപ്പെട്ടു. അതേസമയം കര്‍ണാടകത്തില്‍ നിന്നുളള പതിനാറ് ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി. യാത്രക്കാര്‍ കുറവായത് കൊണ്ടെന്നാണ് വിശദീകരണം.

കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ട്രെയിന്‍ റദ്ദാക്കിയതെന്ന് റെയില്‍വേ വ്യക്തമാക്കി. ബിഹാര്‍, ഉത്തര്‍പ്രദേശ്, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലേക്കുളള ട്രെയിനുകളാണ് റദ്ദാക്കിയത്. കര്‍ണാടകയില്‍ മടങ്ങുന്നതിന് വേണ്ടി ഏഴ് ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റ കണക്ക്. ഇതിനിടെയാണ് ആളില്ലെന്ന കാരണത്താല്‍ ട്രെയിന്‍ റദ്ദാക്കുന്നത്.

Related post