• October 22, 2021

ട്രെയിന്‍ സര്‍വ്വീസുകളും മെയ്‌ 3 ന് ശേഷം മാത്രം

 ട്രെയിന്‍ സര്‍വ്വീസുകളും മെയ്‌ 3 ന്  ശേഷം മാത്രം

ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ അടുത്തമാസം മൂന്നിന് ശേഷമേ പുനരാരംഭിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ 14ന് അര്‍ദ്ധരാത്രി വരെയാണ് നേരത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നത്‌ വിമാനസര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള മറ്റുപൊതുഗതാഗത സംവിധാനങ്ങളും രാജ്യത്ത് നിര്‍ത്തി വച്ചിരിക്കുകയാണ്.

ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ പാസഞ്ചര്‍, പ്രീമിയം,മെയില്‍/ എക്‌സ്പ്രസ്, സബര്‍ബന്‍ കൊല്‍ക്കത്ത മെട്രോ, കൊങ്കണ്‍ റെയില്‍വേ എന്നിവയെല്ലാം മെയ് മൂന്ന് അര്‍ധരാത്രിവരെ അടച്ചിടല്‍ തുടരുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

Related post