• October 21, 2021

ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചേക്കും

 ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചേക്കും

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ നിര്‍ത്തലാക്കിയ ട്രെയിന്‍ ഗതാഗതം ഏപ്രില്‍ പതിനഞ്ചോടെ പുനഃസ്ഥാപിച്ചേക്കും. മാര്‍ച്ച് ഇരുപത്തിനാലിനാണ് ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയത്.

രാജധാനി, ശതാബ്ദി, തുരന്തോ, തേജസ്, വന്ദേ ഭാരത് എന്നീ ട്രെയിനുകളും ലോക്കല്‍ ട്രെയിനുകളും ഏപ്രില്‍ പതിനഞ്ചുമുതല്‍ പുനരാരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ 14 വരെ 21 ദിവസത്തെ ലോക്ക്ഡൗണാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് പൂര്‍ത്തിയാകുന്നതോടെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്.

Related post