• October 16, 2021

12,500 കോടി രൂപയുടെ വരുമാന നഷ്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേ

 12,500 കോടി രൂപയുടെ വരുമാന നഷ്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേ

കൊവിഡ് കാലത്ത് കനത്ത നഷ്ടവുമായി റെയില്‍വേ. ലോക്ക്ഡൗണ്‍ നീട്ടിയതോടെ റെയില്‍വേ റീഫണ്ട് ഇനത്തില്‍ നല്‍കുന്നത് 1490 കോടി രൂപ. സര്‍വീസുകള്‍ നിര്‍ത്തിവച്ച മാര്‍ച്ച് 22 മുതല്‍ മേയ് 3 വരെ 94 ലക്ഷം ടിക്കറ്റുകളാണു റദ്ദാക്കുന്നത്. ഇക്കാലയളവില്‍ ഏകദേശം 12,500 കോടി രൂപയുടെ വരുമാന നഷ്ടമാണു കണക്കാക്കുന്നത്. ടിക്കറ്റ് ചാര്‍ജ് ഇനത്തില്‍ 6500 കോടിയും ചരക്കുകൂലിയില്‍ 6000 കോടിയും.

മാര്‍ച്ച് 22 മുതല്‍ ഈ മാസം 14 വരെ റദ്ദാക്കിയത് 55 ലക്ഷം ടിക്കറ്റുകളാണ്. 830 കോടി രൂപ റീഫണ്ട് ചെയ്തു. മേയ് 3 വരെയുള്ള 39 ലക്ഷം ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ 660 കോടി രൂപയോളം തിരിച്ചുനല്‍കും. മേയ് മൂന്നിനു ശേഷമുള്ള ടിക്കറ്റ് ഇപ്പോള്‍ റദ്ദാക്കിയാലും മുഴുവന്‍ തുക റീഫണ്ട് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ടിക്കറ്റ് ചാര്‍ജായി പ്രതിദിനം ഏകദേശം 140 കോടിയും ചരക്കുകൂലിയായി 350 – 400 കോടിയും റെയില്‍വേക്കു വരുമാനമുണ്ടായിരുന്നു. പരിമിതമായ തോതില്‍ നടക്കുന്ന ചരക്കുനീക്കത്തിലൂടെ ഇപ്പോള്‍ 138 കോടി രൂപയോളമാണു പ്രതിദിന വരുമാനം.

Related post