• October 26, 2021

ട്രാന്‍സ് പുതിയ പോസ്റ്റര്‍ എത്തി ഒപ്പം റിലീസ് തിയ്യതിയും

 ട്രാന്‍സ് പുതിയ പോസ്റ്റര്‍ എത്തി ഒപ്പം റിലീസ് തിയ്യതിയും

ഫഹദ് ഫാസില്‍- നസ്രിയ താരജോഡികള്‍ ഒന്നിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തിനറെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റിലീസ് തിയ്യതി പ്രഖ്യാപിച്ചുകൊണ്ടാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ട്രാന്‍സ് പ്രേക്ഷകരിലേക്ക് വരുന്നത്.

View this post on Instagram

Trance releasing on Feb 14, 2020. #Trance #Feb14

A post shared by Amal Neerad (@amalneerad_official) on

2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത അവസാന മുഴുനീള ചിത്രം. ഇതിനിടെ ‘അഞ്ചു സുന്ദരികള്‍’ എന്ന ആന്തോളജി ചിത്രത്തില്‍ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാന്‍സ്. 2017 ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം നീണ്ട നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് റിലീസിനെത്തുന്നത്.

നേരത്തെ പുറത്തിറങ്ങിയ ഫഹദിന്റെയും നസ്രിയയുടെയും പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദിനൊപ്പം നസ്രിയ വീണ്ടും വേഷമിടുന്നു എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്. ഒരു മോട്ടിവേഷണല്‍ ട്രെയിനറുടെ വേഷമാണ് ചിത്രത്തില്‍ ഫഹദിന്റേത്. തിരക്കഥ ഒരുക്കുന്നത് വിന്‍സെന്റ് വടക്കനാണ്.

Related post