• May 13, 2021

മനം നിറഞ്ഞ് ആരാധകര്‍; വീണ്ടും തിളങ്ങി നസ്രിയ-ഫഹദ് താരജോഡി

 മനം നിറഞ്ഞ് ആരാധകര്‍;  വീണ്ടും തിളങ്ങി നസ്രിയ-ഫഹദ് താരജോഡി

ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം ട്രാന്‍സിലെ വീഡിയോ സോങ് പുറത്ത്. കിടിലന്‍ ലുക്കിലാണ് വീഡിയോയില്‍ ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തുതന്നെ ആണെങ്കിലും പാട്ട് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

എന്നും ആരാധകരുടെ പ്രിയ ജോഡി തന്നെയാണ് നസ്രിയയും ഫഹദും. ഇരുവരും ഒരുമിച്ചെത്തുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്‌റെ പ്രത്യേകതയും. വാലെന്‌റൈന്‍സ് ഡേയ്ക്ക് പുറത്തിറങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചിത്രത്തില്‍ മോട്ടിവേഷണല്‍ ട്രയിനറുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍, ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.

റിലീസിന് മുന്നോടിയായി വമ്പന്‍ പ്രമോഷന്‍ പരിപാടികളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.

അന്‍വര്‍ റഷീദിന്‌റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്‌റെ തിരക്കഥ എഴുതിയിരിക്കുന്നത് വിന്‍സെന്‌റ് വടക്കനാണ്. അമല്‍ നീരദാണ് ഛായഗ്രാഹണം. സൗണ്ട് ഡിസൈനിങ് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, പറവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. പ്രമുഖ സംഗീത സംവിധായകനായ റെക്സ് വിജയന്റെ സഹോദരന്‍ ജാക്‌സണ്‍ വിജയന്‍, സംഗീത സംവിധായകനായി ‘ട്രാന്‍സി’ല്‍ അരങ്ങേറുന്നുമുണ്ട്.

Related post