• October 18, 2021

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റ് വിവാഹിതയാകുന്നു

 കേരളത്തിലെ   ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റ് വിവാഹിതയാകുന്നു

കേരളത്തില്‍ വീണ്ടുമൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം കൂടി . കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയയുടെയും , ട്രാൻസ് മെൻ അഥര്‍വ് മോഹനൻറെയും വിവാഹമാണ് ഈ മാസം 6 ന് നടക്കാൻ പോകുന്നത്.

ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്‍ന്നാണ് വിവാഹം നടത്തുന്നത്. 26-ന് എറണാകുളം ടിഡിഎം ഹാളില്‍ രാവിലെ 10.45-നും 11.30-നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം.

സ്വകാര്യ വാര്‍ത്താ ചാനലിലെ അവതാരകയാണ് ഹെയ്ദി സാദിയ. രഞ്ജു രഞ്ജിമാരുടെ മകളാണ് ഹെയ്ദി. തിരുവനന്തപുരത്ത് സ്വകാര്യ കമ്ബനിയില്‍ അക്കൗണ്ടന്റാണ് അഥര്‍വ്.

കേരളത്തില്‍ നടക്കുന്ന നാലാമത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണിത്. . ഇരു വീട്ടുകാരും ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്റെയും ലളിതയുടെയും മകനാണ് അഥര്‍വ്. ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്ബതിമാരായ ഇഷാന്‍ കെ ഷാന്‍, സൂര്യ ഇഷാന്‍ എന്നിവരുടെ വളര്‍ത്തുമകന്‍ കൂടിയാണ് അഥര്‍വ്.

Related post