• May 14, 2021

അന്താരാഷ്ട്ര അഴിമതി സൂചികയിൽ ഇന്ത്യ പിന്നോട്ട്

 അന്താരാഷ്ട്ര അഴിമതി സൂചികയിൽ ഇന്ത്യ പിന്നോട്ട്

അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യ വീണ്ടും പിന്നോട്ടെന്ന് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍. രാജ്യാന്തര തലത്തില്‍ വ്യത്യസ്ത രാജ്യങ്ങളിലെ അഴിമതി നിരീക്ഷിക്കുന്ന സമിതിയാണ് ഇത്. ഇത്തവണത്തെ ഏജന്‍സി റിപ്പോര്‍ട്ട് ദാവോസ് ലോക സാമ്പത്തിക ഫോറത്തില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. 180 രാജ്യങ്ങളില്‍ ഇന്ത്യ 80ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 78ാം സ്ഥാനത്തായിരുന്നു രാജ്യം. ഇന്ത്യയുടെ മാര്‍ക്കില്‍ വ്യത്യാസമില്ല (41).

87 മാര്‍ക്കുമായി ഡെന്മാര്‍ക്കും ന്യൂസിലാന്റുമാണ് അഴിമതിരഹിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്. ഫിന്‍ലാന്റ് (86), സ്വിറ്റ്സര്‍ലാന്റ് (85) , സ്വീഡന്‍ (85), സിംഗപ്പൂര്‍ (85) എന്നിവ ആദ്യ പത്തില്‍ ഇടം നേടി. സൂചിക അനുസരിച്ച് പൂജ്യം മുതല്‍ 100 വരെയാണ് ഓരോ രാജ്യത്തിനും മാര്‍ക്ക് നല്‍കുക. 13 സര്‍വേകള്‍ നടത്തിയാണ് മാര്‍ക്ക് തീരുമാനിക്കുന്നത്.

സൊമാലിയ (9), ദക്ഷിണ സുഡാന്‍ (12), സിറിയ (13) എന്നിവയാണ് പട്ടികയില്‍ പിന്നിലുള്ള രാജ്യങ്ങള്‍. യെമന്‍ (15), വെനസ്വേല (16), അഫ്ഗാനിസ്താന്‍(16) തുടങ്ങിയ രാജ്യങ്ങളിലും അഴിമതി വളരെ കൂടുതലാണ്. 22 രാജ്യങ്ങള്‍ മാത്രമേ എട്ട് വര്‍ഷത്തിന്റെ ഇടവേളയില്‍ പ്രകടനം മെച്ചപ്പെടുത്തിയിട്ടുള്ളൂ.

Related post