• October 16, 2021

സംസ്ഥാനത്ത് കുടുങ്ങിയ ഒമാന്‍ പൗരന്മാര്‍ ഇന്ന് മടങ്ങും

 സംസ്ഥാനത്ത് കുടുങ്ങിയ ഒമാന്‍ പൗരന്മാര്‍ ഇന്ന് മടങ്ങും

Airport in Istanbul, Turkey ( Atatürk Airport )

ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിയ ഒമാന്‍ പൗരന്മാര്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുമ്പാശേരിയില്‍ നിന്നും പുറപ്പെടും. ബാംഗ്ലൂര്‍ ചെന്നൈ എന്നിവിടങ്ങളില്‍ കുടുങ്ങിയ ഒമാന്‍ സ്വദേശികളാണ് ഒമാന്‍ എയറില്‍ മസ്‌കറ്റിലേക്ക് തിരികെ മടങ്ങുക.

ചികിത്സയ്ക്കായി എത്തിയ 53 ഒമാന്‍ സ്വദേശികളാണ് ലോക്ക് ഡൗണിനെ തുടര്‍ന്ന് കൊച്ചിയില്‍ കുടുങ്ങിയത്. ഇവരെ ഓരോ കാറുകളില്‍ ആയി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. കര്‍ശനമായ ആരോഗ്യ പരിശോധനക്ക് ശേഷമാണ് ആണ് ഇവരെ വിമാനത്തില്‍ കയറ്റുന്നത്.

ആയുര്‍വേദ ചികിത്സ അടക്കം വിവിധ ചികിത്സയ്ക്കായി മാര്‍ച്ച് ആദ്യ ആഴ്ചയില്‍ കൊച്ചിയിലെത്തിയ വരാണ് ഇവര്‍. നീരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം ഒമാന്‍ എംബസി ഇടപെട്ടാണ് ഇവരെ തിരിച്ചയക്കുന്നത്. ഇന്ത്യയില്‍ കുടുങ്ങിയ ഫ്രഞ്ച് പൗരന്മാരെ നാട്ടില്‍ എത്തിക്കാനായി എയര്‍ ഇന്ത്യയുടെ വിമാനം നാളെ കൊച്ചിയില്‍ നിന്നും സര്‍വീസ് നടത്തുന്നുണ്ട്.

Related post