• June 23, 2021

ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ കേരളതീരത്ത് ട്രോളിങ് നിരോധനം

 ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ കേരളതീരത്ത് ട്രോളിങ് നിരോധനം

കേരളതീരത്ത് ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ ട്രോളിങ് നിരോധനം. 52 ദിവസത്തേക്കാണ് നിരോധനം. എറണാകുളം ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുന്‍പായി തീരം വിട്ടുപോകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഹാര്‍ബറിലെ ഡീസല്‍ ബങ്കറുകള്‍, തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിങ് നിരോധന കാലയളവില്‍ അടച്ചിടും.

ട്രോളിങ് നിരോധകാലത്തും യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. എന്നാല്‍ ഒരു ഇന്‍ബോര്‍ഡ് വള്ളത്തിനൊപ്പം ഒരു ക്യാരിയര്‍ വള്ളം മാത്രമേ അനുവദിക്കൂ. ഇവയ്ക്ക് മത്സ്യഫെഡ് ബങ്കുകളും മറ്റു തിരഞ്ഞെടുത്ത ബങ്കുകളും മുഖേന ഈ കാലയളവില്‍ ഡീസല്‍ ലഭ്യമാക്കും. യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കാന്‍ പാടില്ല. ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ട്രോളിങ് നിരോധന കാലയളവില്‍ രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യങ്ങളുടെ വിപണനം തടയുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ, ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related post