• October 16, 2021

കേരളത്തില്‍ കോവിഡ് രോഗിക്ക് എച്ച്.ഐ.വി മരുന്നു പരീക്ഷിച്ചു തുടങ്ങി

 കേരളത്തില്‍ കോവിഡ് രോഗിക്ക് എച്ച്.ഐ.വി  മരുന്നു പരീക്ഷിച്ചു തുടങ്ങി

കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൗരന് എച്ച്.ഐ.വി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങി. എച്ച്.ഐ.വി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നീ മരുന്നുകളാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൗരന് നല്‍കി തുടങ്ങിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ മരുന്നുകള്‍ കോവിഡ് 19 രോഗബാധിതന് ഉപയോഗിക്കുന്നത്.

കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ ഐ.സി.യുവില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന് ബുധനാഴ്ച്ച രാത്രിയോടെയാണ് എച്ച്.ഐ.വി ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നല്‍കിയത്. ന്യൂമോണിയ ബാധിച്ചിട്ടുള്ള രോഗിക്ക് ഈ മരുന്നുകള്‍ നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി കൂടി ലഭിച്ചതോടെയാണ് മരുന്ന് ഉപയോഗിച്ച് തുടങ്ങിയത്.

Related post