• June 19, 2021

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

 സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരും. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കൊല്ലം, മലപ്പുറം ജില്ലകളില്‍ രോഗവ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത തീര മേഖലകളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇവിടങ്ങളില്‍ രാത്രിയാത്ര നിരോധനം, രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ച് വരെയായിരിയ്ക്കും.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ തുറന്ന് പ്രവര്‍ത്തിയ്ക്കാം. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ദ്രുതകര്‍മ്മ സേനയുടെ നിയന്ത്രണത്തിന്‍ കീഴിലായിരിയ്ക്കും പ്രദേശങ്ങള്‍. ക്രമസമാധാനം അവശ്യ വസ്തുക്കളുടെ വിതരണം, തുടങ്ങിയവ എല്ലാം ദ്രുതകര്‍മ്മ സേനക്ക് കീഴിലായിരിക്കും. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിയ്ക്കുന്ന ഇടങ്ങളിലെ കുടുംബങ്ങള്‍ക്ക് 5 കിലോ അരി സൗജന്യമായി നല്‍കും.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണില്‍ ഇന്നുമുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ 12 വരെയും ഉച്ച തിരിഞ്ഞ് 4 മുതല്‍ ആറുവരെയും തുറന്നു പ്രവര്‍ത്തിയ്ക്കാം. ഓട്ടോ ടാക്‌സി ഉള്‍പ്പടെയുള്ളവയ്ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സര്‍വീസ് നടത്താം. 7 മണി മുതല്‍ അഞ്ച് മണി വരെയുള്ള രാത്രി യാത്ര നിരോധനം തുടരും.

Related post