• June 18, 2021

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

 ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം


സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം തുടങ്ങും. നിരോധനവുമായി മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയന്‍-സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. കടലില്‍ പോയിട്ടുള്ള എല്ലാ ബോട്ടുകളും അര്‍ദ്ധരാത്രിക്ക് മുന്‍പ് കരയില്‍ എത്തണം. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുന്‍പ് കേരള തീരം വിട്ട് പോകണം. ട്രോളിംഗ് നിരോധനസമയത്തുള്ള പട്രോളിംഗിനും കടല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 20 സ്വകാര്യ ബോട്ടുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലുമുള്ള പെട്രോള്‍ ബങ്കുകളുടെ പ്രവര്‍ത്തനം ഇന്ന് രാത്രി അവസാനിക്കും. ട്രോളിംഗ് നിരോധനകാലയളവില്‍ വലിയ വള്ളങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം.

കടലിന്റെ ജൈവസന്തുലിതാവസ്ഥ നിലനില്‍ക്കത്തക്ക രീതിയില്‍ മണ്ണെണ്ണ ഉപയോഗിക്കുന്ന എഞ്ചിനുകളുടെ വലിപ്പം കുറച്ച് കൊണ്ടുവരാന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്നും ഫിഷറീസ് മന്ത്രി ആവശ്യപ്പെട്ടു.

Related post