• October 21, 2021

ട്രംപിന്‌റെ കൊവിഡ് ഫലം രണ്ടാം തവണയും നെഗറ്റീവ്

 ട്രംപിന്‌റെ കൊവിഡ് ഫലം രണ്ടാം തവണയും നെഗറ്റീവ്

അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് ഇല്ല. രണ്ടാം വട്ടം നടത്തിയ കോവിഡ് ടെസ്റ്റ് ഫലവും നെഗറ്റീവ്. ‘ഇന്ന് രാവിലെയും ഞാന്‍ ടെസ്റ്റിന് വിധേയനായി. കോവിഡ് ഫലം നെഗറ്റീവാണെന്നാണ് കാണിക്കുന്നത്’, ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് മധ്യത്തിലാണ് ട്രംപ് ആദ്യ ടെസ്റ്റിന് വിധേയനാകുന്നത്. പക്ഷെ ടെസ്റ്റിങ് പ്രക്രിയ സുദീര്‍ഘവും സങ്കീര്‍ണ്ണവുമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ടെസ്റ്റ് ഫലം വരാന്‍ വെറും 15 മിനിറ്റ് നേരത്തെ കാത്തിരിപ്പേ വേണ്ടി വന്നുള്ളൂ.

അമേരിക്കയില്‍ കൊറോണ പടര്‍ന്ന ആദ്യഘട്ടത്തില്‍ ടെസ്റ്റിനു വിധേയനാവാന്‍ ട്രംപ് മടി കാണിച്ചിരുന്നു. കൊറോണ പനി പോലെ തന്നെയാണെന്നും ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. അതിനാല്‍ തന്നെ പൂര്‍ണ്ണമായ ബന്തവസ്സിലേക്ക് കടക്കാനും അമേരിക്ക വൈകി. സമ്പര്‍ക്കത്തിലേര്‍പ്പെട്ട നിരവധി പേര്‍ക്കും വൈറ്റ്ഹൗസ് ജീവനക്കാരനുമെല്ലാം കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് ഒടുവില്‍ ട്രംപ് ടെസ്റ്റിനു സമ്മതിച്ചതു തന്നെ.

Related post