• October 23, 2021

വുഹാനില്‍ പരിശോധന നടത്തണം:അമേരിക്ക

 വുഹാനില്‍ പരിശോധന നടത്തണം:അമേരിക്ക

കൊവിഡ് പൊട്ടിപ്പുറപ്പെട്ട നഗരം എന്ന നിലയില്‍ ചൈനയിലെ വുഹാനില്‍ പരിശോധന നടത്താന്‍ അനുവാദം വേണം എന്ന് അമേരിക്ക. അതിനായ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. ചൈന ഇതുവരെ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. ഇന്നലെ ചൈന പുറത്തുവിട്ട പുതിയ മരണസംഖ്യയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ ആവശ്യം.

വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ വുഹാനില്‍ വൈറോളജി ലാബില്‍ പരിശോധന നടത്തണം എന്നാണ് അമേരിക്കയുടെ ആവശ്യം. ചൈന പുറത്തുവിടുന്ന കണക്കുകള്‍ വിശ്വസിക്കാന്‍ ആവില്ല എന്നാണ് അമേരിക്കയുടെ അഭിപ്രായം. ചൈനയിലെ മരണസംഖ്യ അമേരിക്കയിലേതിനെക്കാള്‍ കൂടുതല്‍ ആണെന്ന് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. വിവരങ്ങള്‍ മൂടിവെയ്ക്കുന്ന ചൈനയുടെ സ്വഭാവമാണ് കൊവിഡ് ലോകവ്യാപകമായി പടര്‍ന്നു പിടിക്കാന്‍ കാരണം എന്ന് നേരത്തേ തന്നെ അമേരിക്ക അഭിപ്രായപെട്ടിരുന്നു. ഈ അവസരത്തില്‍ അമേരിക്കയുടെ ആവശ്യം അന്താരാഷ്ട്ര രംഗത്ത് പുതിയ ചര്‍ച്ചകള്‍ക്കു വഴിതുറക്കും.

Related post