• June 23, 2021

ഒടുവിൽ ട്രംപും മാസ്ക്കണിഞ്ഞു

 ഒടുവിൽ ട്രംപും മാസ്ക്കണിഞ്ഞു

കൊവിഡ് 19 വ്യാപനം ചെറുക്കുന്നതിനായി മാസ്ക് ഉപയോഗിക്കുന്നതിൽ മുൻ നിലപാട് തിരുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

താൻ മാസ്ക് ഉപയോഗിക്കുന്നവർക്കൊപ്പമാണ് എന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. മാസ്ക് ധരിച്ച് മാതൃകയാകാൻ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഉയർന്ന് നേതാവ് ട്രംപിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിലപാട് മാറ്റം. 

മാസ്ക് ധരിച്ചപ്പോള്‍ കൌബോയ് കഥാപാത്രമായ ലോണ്‍ റേഞ്ചറിനെപ്പോലെയാണ് സ്വയം തോന്നിയതെന്നും ഫോക്സ് ടിവിയോട് ട്രംപ് പ്രതികരിക്കുന്നു.

Related post